കണ്ണൂർ നഗരത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഉച്ച ഭക്ഷണമൊരുക്കി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ
Sun, 23 Jan 2022

കണ്ണൂർ: വാരാന്ത്യ ലോക് ഡൗണിൽ കണ്ണൂർ നഗരത്തിൽ ഒറ്റ്പ്പെട്ട് കഴിയുന്നവർക്കും ദീർഘദൂര യാത്രക്കാർക്കും ഉച ഭക്ഷണമൊരുക്കിയത് ഏറെ ആശ്വാസകരമായി.നുറുകണക്കിന് ആളുകളാണ് ഉച്ചയൂണിനായ് കെ എസ് ആർ ടി സി ബസ്സ് സ്റാന്റിന്റെ പരിസരത്ത് ഒരുക്കിയ കൗണ്ടറിൽ എത്തിയത്.
ചിറക്കൽ ആർപ്പാതോട് പി. വിജയന്റെ രണ്ടാം ചരമവാർഷികത്തോടനുമ്പന്ധിച്ചാണ് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ പരിപാടി സംഘടിപ്പിച്ചത്.
ഫൗണ്ടേഷൻ ചെയർമാൻരാമദാസ് കതിരൂർ ഉദ്ഘാടനം ചെയ്തു
രതീഷ് ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു.ഷാനവാസ് പിണറായി , ആർട്ടിസ്റ്റ് ശശികല, മധു കക്കാട്, പി.വി. സുനിൽ ,അഷ്കർ മട്ടന്നൂർ, സോമൻമുണ്ടയാട്, തുടങ്ങിയവർ നേതൃത്വം നൽകി