അതിക്രമങ്ങൾ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കുമായി പോലീസിന്റെ സൗജന്യ പരിശീലനം
Fri, 10 Mar 2023

മലപ്പുറം : അതിക്രമങ്ങൾ നേരിടുന്നതിന് സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പരിശീലനം നൽകുന്നു. മാർച്ച് മാർച്ച് 11, 12 (ശനി, ഞായർ) തീയതികളിൽ നടക്കുന്ന 'ജ്വാല' എന്ന പേരിൽ നടക്കുന്ന പരിശീലനത്തിന് സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ദിവസേന നാല് ബാച്ചുകളിലാണ് പരിശീലനം. ഒമ്പത് മണിക്കും 11 മണിക്കും രണ്ട് മണിക്കും നാല് മണിക്കുമായി നടക്കുന്ന പരിശീലനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ shorturl.at/eBVZ4 എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2318188.