ആശ്രിതനിയമനം അ ട്ടിമറിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം ജീവനക്കാരോടുള്ള വെല്ലുവിളി

uytrfdcfvg

കല്‍പ്പറ്റ : ആശ്രിത നിയമനം അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം കാലാകാലങ്ങളായി ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നലീവ് സറണ്ടര്‍ ആനുകൂല്യം അട്ടിമറിച്ചതും, ക്ഷാമബത്ത നിഷേധിക്കുന്നതും ജീവനക്കാരോടുള്ള കടുത്ത വെല്ലുവിളി ആണെന്നും  എന്‍ ജി ഒ അസോസിയേഷന്‍ കല്‍പ്പറ്റ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി ബോബിന്‍  വി .പി .അഭിപ്രായപെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജി .എസ്. ഉമാശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി,സംഘടനാ ചര്‍ച്ച ജില്ലാ സെക്രട്ടറി ഷൈജു  പി .ജെ ഉദ്ഘാടനം ചെയ്തു.

വിവിധ സെഷനുകളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹനീഫ ചിറക്കല്‍, കെ എn മുജീബ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. മനോജ്, ആര്‍ ചന്ദ്രശേഖരന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍ ജില്ലാഭാരവാഹികളായ  ആര്‍ രാംപ്രോമദ്, രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ്  പി. റ്റി. സന്തോഷ് അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി, പ്രിസിഡന്റ് ബെന്‍സീ ജേക്കബ്, സെക്രട്ടറി വേണു കെ .ജി, ട്രഷറര്‍ പ്രജീഷ് കെ .എസ് എന്നിവരെ തിരഞ്ഞെടുത്തു

Share this story