ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം ഏറെ സമ്പന്നം: ശൈഖ് സ്വബാഹ് രിഫാഈ

ygtdsx

കുന്ദമംഗലം: സൂഫീ പൈതൃകത്താൽ സമ്പന്നമാണ് ഇന്ത്യയുടെ സംസ്കാരമെന്നും അവ നിലനിർത്താനും സജീവമാക്കാനും പുതിയ തലമുറക്ക് സാധിക്കേണ്ടതുണ്ടെന്നും വിശ്രുത ഇസ്‌ലാമിക പണ്ഡിതൻ ശൈഖ് സ്വബാഹ് രിഫാഈ ബാഗ്ദാദ്. മർകസ് ശരീഅഃ കോളേജ് ആർട്സ് ഫെസ്റ്റ് ഖാഫ് അഞ്ചാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗര സൗന്ദര്യം വർണിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റിൽ നൂറോളം മത്സരങ്ങളിലായി ആയിരത്തിൽപരം വിദ്യാർത്ഥികൾ മാറ്റുരക്കും. ഇന്ന് വൈകുന്നേരം സമാപിക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് മിനി എക്സ്പോ അടക്കം വ്യത്യസ്ത പരിപാടികളും പദ്ധതികളും സജ്ജീകരിച്ചിട്ടുണ്ട്. 

നഗരങ്ങളുടെ സൗന്ദര്യവും സവിശേഷതകളും സംസ്കാരവും ചർച്ചാവിഷയമായ ഉദ്ഘാടന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പിടിഎ റഹീം എംഎൽഎ മുഖ്യാഥിതിയായിരുന്നു. വിപിഎം ഫൈസി വില്യാപ്പള്ളി സന്ദേശം നൽകി. കീലത്ത് മുഹമ്മദ് മാസ്റ്റർ, അബൂബക്കർ സഖാഫി പന്നൂർ, സിപി ഉബൈദുല്ല സഖാഫി, അക്ബർ ബാദുശ സഖാഫി, സ്വബാഹ് കുണ്ടുപുഴക്കൽ, സഫ്‌വാൻ കോട്ടക്കൽ, മുഹമ്മദ് ടിസി ആക്കോട് സംബന്ധിച്ചു. 

Share this story