സഹവാസ പരിശീലനം ആരംഭിച്ചു

reertyygg

കണ്ണൂർ : സമഗ്ര ശിക്ഷ കേരളം കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ സ്‌പെഷ്യൽ എജുക്കേറ്റേഴ്‌സിന് സഹവാസ പരിശീലനം തലശ്ശേരിയിൽ ആരംഭിച്ചു. വിദ്യാർഥികൾക്കിടയിലെ പഠനവൈകല്യത്തെ പറ്റി ആഴത്തിലുള്ള വിശകലനം ചെയ്ത് ശാസ്ത്രീയ സമീപനത്തിന് പ്രത്യേകം ഊന്നൽ നൽകുന്നതാണ് നാലു ദിവസത്തെ പരിശീലനം. തലശ്ശേരി പാരീസ് റസിഡൻസിയിൽ സബ് കലക്ടർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ പി കെ സഭിത്ത് അധ്യക്ഷനായി. തലശ്ശേരി ബി പി സി സഗീഷ്, വി വി നിഷ, അക്ഷയ തോമസ് എന്നിവർ സംസാരിച്ചു.

Share this story