അറിവിന്റെ ഉന്നതിയിലേക്ക് വഴി തെളിച്ച് ഉന്നതി കരിയര്‍ ഗൈഡന്‍സ് ക്ലാസ്

hgfdxdfg


അറിവിന്റെ വിജയമധുരം നുകരാനും ജീവിത വിജയം നേടാനും വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി ഉന്നതി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മടിക്കൈ മേക്കാട്ട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എയുമായി സഹകരിച്ചാണ് വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തിയത്. ജി.വി.എച്ച്എസ് മേക്കാട്ട് നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. വിജയത്തിന് വഴി കാട്ടാന്‍ ഇത് പോലുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ക്ക് കഴിയുമെന്ന് അവര്‍ പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി അധ്യാപകനും കരിയര്‍ ഗൈഡന്‍സ് ട്രെയിനറുമായ ഡോ.ജി.കെ. ഗോപേഷ് കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു. എസ്.എം.സി ചെയര്‍മാന്‍ പി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ അസിസ്റ്റന്റ് കെ.വി.കൃഷ്ണന്‍ , മദര്‍ പിടിഎ പ്രസിഡന്റ് ടി. പ്രീതി എന്നിവര്‍ സംസാരിച്ചു. ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മടിക്കൈ സെക്കന്റ് ഹെഡ് മാസ്റ്റര്‍ പി. സുരേഷ് കുമാര്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എം.ശ്വേത നന്ദിയും പറഞ്ഞു.
 

Share this story