അഡ്വാന്‍സ്ഡ് മാസ്‌റ്റേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം 'ഇന്‍സ്പിരന്‍ഷ്യ' സംഘടിപ്പിച്ചു

google news
sss

പെരിയ: ഇ ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ അഡ്വാന്‍സ്ഡ് മാസ്‌റ്റേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം 'ഇന്‍സ്പിരന്‍ഷ്യ' സംഘടിപ്പിച്ചു. നീലഗിരി ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ അധ്യക്ഷത വഹിച്ചു.

ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, ഡോ. സീമാ ചന്ദ്രന്‍, ഡോ. സൗജന്യശ്രീ, സി. പുഷ്പലത എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍നിന്നും നിംഹാന്‍സില്‍നിന്നും ലൈഫ്‌സ്‌കില്‍സില്‍ ആദ്യഘട്ട പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയവരാണ് പങ്കെടുത്തത്. മുക്ത ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അശ്വിനി, ഡോ. നിസാം, ഡോ. സാജന്‍. ഡോ. അന്‍ഷാദ് തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.

Tags