യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ബി ബി സി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

uytfdc

കൽപ്പറ്റ :ഗുജറാത്ത് കൂട്ടക്കൊലയിൽ നരേന്ദ്ര മോഡിയുടെ പങ്കു വിവരിക്കുന്ന നിരോധിക്കപ്പെട്ട ബിബിസി ഡോക്ക്യൂമെന്ററി കൽപ്പറ്റ ടൗണിൽ യൂത്ത് കോൺഗ്രസ്സ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവാഹക സമിതി അംഗം സി എ അരുൺദേവ്, ഹർഷൽ കോന്നാടൻ, ആൽഫിൻ അമ്പാറയിൽ, ജിനേഷ് വർഗീസ്,മുബാരിഷ് ആയ്യാർ , പ്രതാപ് കൽപ്പറ്റ, മുഹമ്മദ്‌ ഫെബിൻ, അർജുൻ മണിയങ്കോട്, ഷമീർ എമിലി, ഷബ്‌നാസ് തന്നാണി, ആന്റണി തണ്ണിക്കോടൻ, സുനീർ ഇത്തിക്കൽ ഷൈജൽ ബൈപ്പാസ്,ഷഫീഖ് അസ്‌ലം ഷനൂബ് എം വി തുടങ്ങിയവർ നേതൃത്വം നൽകി

Share this story