ജലഗുണനിലവാര പരിശോധന ക്യാമ്പ് നടത്തി

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡും ജലജീവന്മിഷനും സംയുക്തമായി ജലഗുണനിലവാര പരിശോധനാ ക്യാമ്പ് നടത്തി. മലിനമായിക്കൊണ്ടിരിക്കുന്ന പരിസര ചുറ്റുപാടില്‍ വീടുകളിലെ കിണറുകളിലേയും തോടുകളിലേയും വെള്ളത്തിന്റെ ശുദ്ധത ഉറപ്പു വരുത്താന്‍ ക്യാമ്പ് സഹായകമായി.രോഗം വരാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്ന അശുദ്ധമായ വെള്ളത്തെ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. പരിഹാര മാര്‍ഗ്ഗവും ക്യാമ്പില്‍ കണ്ടെത്തി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വട്ടോളി ഫാത്തിമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ടി ബഷീര്‍, ഗ്രാമപഞ്ചായത്ത് അംഗം നീലന് കോഡൂര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ പി ശബ്്ന ഷാഫി, സി എച്ച് മൂസ്സ, നൗഫല്‍ വെന്തൊടി, കേരള ഗ്രാമ നിര്‍മ്മാണ സമിതി സെക്രട്ടറി സുരേഷ് ബാബു, ജലജീവമിഷന്‍ ഉദ്യോഗസ്ഥരായ മുഹമ്മദ് ആഷിഫ് എന്‍ പി, അഭിലാഷ് കോഡൂര്‍, സവാദ് സലീം എന്നിവര്‍ പങ്കെടുത്തു