നൽക്കള കോളനിയിൽ ലഹരിക്കെതിരെ വിദ്യാർത്ഥികളും കോളനിവാസികളും

uytgfddf

കാസർഗോഡ് : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗവണ്‍മെന്റ് കോളേജ് കാസര്‍കോട് എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് വിദ്യാനഗര്‍ നെലക്കള കോളനിയിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. മാരക ലഹരിക്കെതിരെ ഒരുമിച്ച് പോരാടാനും  വരും തലമുറയെ ലഹരി വിപത്തിൽ നിന്നും രക്ഷിക്കുന്നതിന്റെയും പ്രാധാന്യം സദസിനു പകർന്നു നൽകുന്നതായി സെമിനാർ. ലഹരി വിരുദ്ധ പോരാട്ടത്തിൽ എക്‌സൈസിനു പൂർണ പിന്തുണയും കോളനി നിവാസികൾ വാഗ്ദാനം ചെയ്തു.

നഗരസഭാ കൗണ്‍സിലര്‍ കെ.സവിത  സെമിനാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ ഡി.ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഇൻസ്പെക്ടർ ടോണി ഐസക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ എക്സൈസ് ഓഫിസർ പി. പ്രജിത് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുത്തു. നെലക്കള കോളനി നിവാസികളായ ശ്രീധരൻ , സുനിൽകുമാർ , എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി വി. വൈഷ്ണവി, വോളന്റിയർ സ്മിത എന്നിവർ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരി സ്വാഗതവും ഇൻഫർമേഷൻ അസിസ്റ്റന്റ് അരുൺ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

Share this story