സഫലം കാര്‍ണിവലിന്റെ ആദ്യ ടിക്കറ്റ് വിതരണം നടത്തി

fghjb

ഫെബ്രുവരി 19 മുതല്‍ 28 വരെ ആര്‍.എ.ആര്‍.എസ് പിലിക്കോടില്‍ നടക്കുന്ന 'സഫലം '  ആര്‍.എ.ആര്‍.എസ് ഫാം കാര്‍ണിവല്‍ 2023 ന്റെ ഭാഗമായി യുവതലമുറയെയും കുട്ടികളെയും കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ണിവലിന്റെ ആദ്യ ടിക്കറ്റ് വിതരണവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചു. ചിത്രരചനാ  മത്സരത്തില്‍ 56 സ്‌കൂളുകളില്‍ നിന്നുള്ള 131 കുട്ടികള്‍ പങ്കെടുത്തു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗവേഷണ കേന്ദ്രം മേധാവി ഡോ.ടി.വനജ അധ്യക്ഷത വഹിച്ചു. പിലിക്കോട് പഞ്ചായത്തിലെ മികച്ച യുവകര്‍ഷകനായ കെ.മനോജ് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ചിത്ര രചനാ മത്സരം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്ന കുമാരി ഉദ്ഘാടനം ചെയ്തു.  മത്സരത്തില്‍ 56 സ്‌കൂളുകളില്‍ നിന്നുള്ള 131 കുട്ടികള്‍ പങ്കെടുത്തു. ലത്തീഫ് നീലഗിരി, പ്രൊഫ.ഡോ.സജിതാറാണി, പി.കെ.രതീഷ്, ഡോ.വി.നിഷ ലക്ഷ്മി, പി.അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share this story