എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

hgcc

മേൽപറമ്പ് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ ജനുവരി 26 ന് എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി മേൽപറമ്പിൽ നടത്തുന്ന മനുഷ്യജാലികയുടെ പ്രവർത്തനത്തിനായി മേൽപറമ്പ് സി.എം ഉസ്താദ് ഇസ്ലാമിക് സെന്ററിൽ ആരംഭിച്ച സ്വാഗത സംഘം ഓഫീസ് സ്വാഗത സംഘം ട്രഷറർ യൂസുഫ് ഹാജി കീഴൂർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എസ്.കെ.എസ്.എസ്എഫ് ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന അദ്ധ്യക്ഷനായി.സ്വാഗത സംഘം ജനറൽ കൺവീനർ യൂനുസ് ഫൈസി കാക്കടവ് സ്വാഗതം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി,വൈസ് പ്രസിഡണ്ടുമാരായ മഹ്മൂദ് ദേളി,സഈദ് അസ്അദി പൂഞ്ചാവി,സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര,താജുദ്ധീൻ ചെമ്പിരിക്ക,റൗഫ് ബാവിക്കര,നാസർ നാലപ്പാട്,അബ്ദുല്ല ഹാജി കോഴിത്തിടിൽ,ഖാദർ കളനാട്,ഖാദർ കണ്ണമ്പിള്ളി,ഇല്ല്യാസ് കട്ടക്കാൽ,എം.എം.കെ ഹനീഫ്,റൗഫ് ഉദുമ,അബ്ദുല്ല ടി.എൻ മൂല,ഹനീഫ് ദേളി,സലാം കൈനോത്ത്,ബദ്റുദ്ധീൻ,മുഹമ്മദ്,ഇസ്ഹാഖ് കട്ടക്കാൽ,ത്വൽഹത്ത് അമാനി,റാഷിദ് ദാരിമി,ഖലീൽ ചെമ്പിരിക്ക,അബ്ബാസ് ദാരിമി,ഫൈസൽ മുഹമ്മദ്,കബീർ മാക്കൂർ,അബ്ദുല്ലകുഞ്ഞി കട്ടക്കാൽ,സിദ്ധീഖ്,ബഷീർ,ഇബ്രാഹിം വള്ളിയോട്,അബ്ദുൽ സനാഫ്,ഹാരിസ്,ഫതാഹ്,മുശമ്മിർ എന്നിവർ സംബന്ധിച്ചു.

Share this story