രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക സമിതി ഭരണസമിതി ചുമതലയേറ്റു

രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക സമിതി ചുമതലയേറ്റു. ആദ്യ യോഗവും പുതിയ സമിതിയുടെസ്ഥാനാരോഹണവും ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. സമിതി ചെയര്‍മാനും ജില്ലാ കളക്ടറുമായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള 19 ലക്ഷം രൂപയുടെ ബജറ്റ് യോഗം അംഗീകരിച്ചു. ഭവനിക എന്ന് പേരുനല്കിയ പുതിയ ഓഡിറ്റോറിയത്തിന്റെ പണി എത്രയും വേഗം പൂര്‍ത്തികരിക്കാനും കാമ്പസിനകത്തെ ഗസ്റ്റ് ഹൗസ് തുറന്ന് കൊടുക്കാനും തീരുമാനിച്ചു. രാഷ്ട്ര കവി ഗോവിന്ദപൈ ജന്മദിനം മാര്‍ച്ച് 23ന് സമുചിതമായി ആഘോഷിക്കുവാനും സമിതിക്ക് വരുമാനം കണ്ടെത്താന്‍ പുത്തന്‍ ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനും യോഗത്തില്‍ തീരുമാനമായി.
കമ്മിറ്റി അംഗങ്ങളായ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലെവിനോ മൊന്തേരോ, എച്ച്.വാസുദേവ, കെ.കമലാക്ഷന്‍, യു.എം.അബ്ദുള്‍ റഹ്മാന്, ആശാ ദിലീപ് സുല്ല്യമെ, വനിതാ ആര് ഷെട്ടി, ഡി.കമലാക്ഷ, ഡി.എന്‍.രാധാകൃഷ്ണ, കരുണാകര ഷെട്ടി, ഫിനാന്‍സ് ഓഫീസര്‍ എം.ശിവപ്രകാശന്‍ നായര്‍, കെ.സുരേഷ്, അനൂപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാഷ്ട്ര കവി മഞ്ചേശ്വര ഗോവിന്ദ പൈ സ്മാരക സമിതി സെക്രട്ടറി ഉമേഷ് എം സാലിയാന്‍ സ്വാഗതവും ട്രഷറര്‍ ബാലകൃഷ്ണ ഷെട്ടിഗാര്‍ നന്ദിയും പറഞ്ഞു.