രാമപുരം ഉപജില്ല മാതൃക: മാണി സി കാപ്പൻ

google news
ojugfcx


രാമപുരം: സംസ്ഥാന തല എൽ എസ് എസ് പരീക്ഷയിൽ ഒന്നാം സ്ഥാനവും ജില്ലാ തല യു എസ് എസ് പരീക്ഷയിൽ ഒന്നാം സ്ഥാനവും നേടിയ രാമപുരം ഉപജില്ല മാതൃകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എൽ എസ് എസ്, യു എസ് എസ് വിജയികളെ ആദരിക്കാൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. മികച്ച നേട്ടം കൈവരിക്കാൻ പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും എം എൽ എ അനുമോദിച്ചു.

വിജയികൾക്കു ഉപഹാരവും എം എൽ എ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. എ ഇ ഓ കെ കെ ജോസഫ്, കവിത മനോജ്, സുബിൻ പോൾ, ആർ പ്രസാദ്, കെ ജയശ്രീ, സജി തോമസ്, ടി എസ് ഷൈനിമോൾ, മേഴ്സി സെബാസ്റ്റ്യൻ, എൻ വൈ രാജേഷ്, ബെന്നി അഗസ്റ്റിൻ, ജൂവൽ മേരി ജോസ് എന്നിവർ പ്രസംഗിച്ചു.

Tags