പാക്സ് മൊറാലിയ എസ് എസ് എഫ് കാമ്പസ് പര്യടനത്തിന് ഇന്ന് സമാപനം

iuytrdfg

തൃശൂർ :  ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് പര്യടനം പാക്സ് മൊറാലിയയുടെ തെക്കൻ മേഖല യാത്ര നാലാം ദിവസം തൃശൂർ ജില്ലയിൽ പര്യടനം നടത്തി. കൊടുങ്ങല്ലൂർ അസ്മാബി കോളേജ് , ത്യശൂർ ഗവ മെഡിക്കൽ കോളേജ് , എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ  സ്വീകരണ സമ്മേളനങ്ങൾ നടന്നു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ , ജില്ല ജനറൽ സെക്രട്ടറി ഇയാസ് പഴുവിൽ , പ്രസിഡണ്ട് ഹുസൈൻ ഫാളിലി , സെക്രട്ടറി അനസ് തൃശൂർ , സംസ്ഥാന കാമ്പസ് സമിതി അംഗം ഷിബിൻ ഐക്കരപ്പടി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

" നമ്മൾ ഇന്ത്യൻ ജനത " എന്ന പ്രമേയത്തിൽ നടക്കുന്ന എസ് എസ് എഫിന്റെ അൻപതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് ദേശീയ കമ്മിറ്റി ഇന്ത്യയിലെ പ്രധാന കാമ്പസുകളിലേക്ക് യാത്ര സംഘടിപ്പിച്ചത്. കേരളത്തിലെ കാമ്പസ് പര്യടനം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇന്ന് നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും. വിദ്യാഭ്യാസ വിഷയങ്ങളിൽ സംവാദം , വിദ്യാർത്ഥി പ്രശ്നങ്ങളെ മുൻ നിർത്തി ടേബിൾ ടോക് , ഭരണഘടന അസംബ്ളി തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ കാമ്പസ് യാത്രയുടെ ഭാഗമായി നടന്നു. വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ ബോധ്യങ്ങളും , ധാർമ്മിക മൂല്യങ്ങളും പകർന്നു നൽകുക എന്ന ലക്ഷ്യത്തിൽ നടക്കുന്ന കാമ്പസ് യാത്രയുടെ കേരള പര്യടനം പൂർത്തിയായാൽ മറ്റു സംസ്ഥാനങ്ങളിൽ യാത്ര തുടങ്ങു. രണ്ട് മാസത്തിന് ശേഷം ജമ്മുവിലെ കേന്ദ്ര സർവകലാശാലയിൽ യാത്ര സമാപിക്കും.
 

Share this story