പാലിയേറ്റീവ് ധനസമാഹരണം തുടങ്ങി
Tue, 10 Jan 2023

വയനാട് : പാലിയേറ്റീവ് ദിനാചരണത്തിനോടനുബന്ധിച്ച് വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും നടക്കുന്ന ധനസമാഹരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന റഷീദ് കല്ലാച്ചി പഴഞ്ചനയില്‍ നിന്നും ഏറ്റുവാങ്ങി. പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ജനുവരി 15 വരെയാണ് ധനസമാഹരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വെള്ളമുണ്ട പാലിയേറ്റീവിലെ സൈക്യാട്രിസ്റ്റ് ഡോക്ടര്‍ കെ. ഫാത്തിമ, സി.വി മജീദ്, കെ.പി സാജിറ, റഷീദ് ചങ്ങന്‍, നാസര്‍ വെള്ളമുണ്ട, കെ.പി നൂര്‍ജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.