നീലേശ്വരം ബ്ലോക്ക് വികസന സെമിനാര്‍ നടത്തി

gfdfgc

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജെ.സജിത്ത്  സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സുമേഷ് വികസന രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.മനു രേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശകുന്തള, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.പ്രസന്ന കുമാരി, സി.വി.പ്രമീള, മുഹമ്മദ് അസ്ലം, വി.വി.സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this story