ദേശീയ വിരവിമുക്ത ദിനം മൊഗ്രാല്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു

yfdffdfg

കുമ്പള സി.എച്ച്.സിയുടെ അഭിമുഖ്യത്തില്‍ ദേശീയ വിരവിമുക്ത ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മൊഗ്രാല്‍ സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ അബ്ദുള്‍ റിയാസ് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ് പരിപാടി വിശദീകരിച്ചു. ഒരു വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ചവച്ചരച്ച് കഴിക്കുന്ന അല്‍ബന്റെസോള്‍ ഗുളികയാണ് നല്‍കുന്നത്. 

സ്‌കൂളിലെ 1965 കുട്ടികള്‍ക്ക് ഗുളിക നല്‍കി. പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും, സ്‌കൂളുകളിലുമാണ് ഗുളിക നല്‍കുന്നത്. ഇന്ന് ഗുളിക കഴിക്കാന്‍ കഴിക്കാത്തവര്‍ക്ക് 24 ന് വീണ്ടും നല്‍കും. പി.ടി.എ പ്രസിഡന്റ് സിദ്ധീഖ് റഹിമാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.സി.ബാലചന്ദ്രന്‍, ജെ.പി.എച്ച്.എന്‍ യു.സബീന, സായ് രശ്മി, ജാന്‍സി ചെല്ലപ്പന്‍, ആശാപ്രവര്‍ത്തക ബല്‍ക്കീസ് എന്നിവര്‍ സംസാരിച്ചു.

Share this story