മർകസ് കോളേജ് വിദ്യാർത്ഥി സംഘടന 'റിവിയേര'23 ഉദ്‌ഘാടനം ചെയ്തു

google news
765resxc

കാരന്തൂർ ; മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ  വിദ്യാർത്ഥി സംഘടനയായ റിവിയേര '2023 ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശ്രീ കെ ഇ ബൈജു ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ 74 ആമത് റിപ്പബ്ലിക് ആഘോഷിക്കുന്ന വേളയിൽ വിദ്യാർത്ഥികൾ മാതൃകാ പൗരൻമാരാകേണ്ടത് അനിവാര്യമാണെന്നും വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ ശക്തി എന്നും അദ്ദേഹം പറഞ്ഞു. ലഹരി പോലെയുള്ള നിഷ്ക്രിയവും വിനാശകരവുമായ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും നിയമാനുസൃതമായി ജീവിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മപ്പെടുത്തി. പ്രിൻസിപ്പൽ പ്രൊഫ .കെ വി ഉമർ ഫാറൂഖ് പരിപാടിയിൽ  അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിനി കൂട്ടായ്മയായ ഷീ ക്ലബ്ബിന്റെ ഉദഘാടനം ഡോ. ഫാത്തിമ അസ്‌ല നിർവഹിച്ചു.

ഏത് പ്രതിസന്ധിയിലും ലക്‌ഷ്യം നേടുന്നതിനെക്കുറിച്ചും വ്യത്യസ്ത കഴിവുകളുള്ള വ്യക്തികളെ ഉൾക്കൊള്ളുകയും സഹായിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അവർ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സമീർ സഖാഫി, വൈസ് പ്രിൻസിപ്പൽ ഡോ. പി എം  രാഘവൻ, മോറൽ ഡിപ്പാർട്ടമെന്റ് തലവൻ മർസൂഖ് സഅദി, ഓറിയാന്റൽ ലാംഗ്വേജ് വിഭാഗം തലവൻ അബ്ദുൽ ഖാദർ, വിമൻസ് ഡെവലപ്മെന്റ് സെൽ കൺവീനർ അജ്മില ജാബിർ  ആശംസകൾ  അറിയിച്ചു. യൂണിയൻ ചെയർമാൻ മിൻഹാജ് സ്വാഗതവും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ നാദിൽ മുഹമ്മദ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ കലാ പരിപാടികളും അനുബന്ധിച്ച് നടന്നു.

Tags