ലൈഫ് 2020 ഭവനപദ്ധതി: ഗുണഭോക്തൃ സംഗമം

ytrsxcv

പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ലൈഫ് 2020 ഭവനപദ്ധതി പൊതുവിഭാഗത്തിലെ ഗുണഭോക്താക്കളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. ലൈഫ് 2020ല്‍ ഉള്‍പ്പെട്ട പട്ടികജാതി, അതിദരിദ്ര വിഭാഗത്തിലുള്‍പ്പെട്ട എല്ലാ ഗുണഭോക്തക്കളുടെയും ആദ്യഘട്ട സംഗമം നടത്തിയിരുന്നു. പട്ടികജാതി വിഭാഗത്തിന് 77 വീടും പൊതുവിഭാഗത്തിന് 50 ഉം ഉള്‍പ്പെടെ 127 വീടുകള്‍ ഈ വര്‍ഷം നല്‍കും.

ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റാഹേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധരപണിക്കര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രിയ ജ്യോതികുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ. ശ്രീകുമാര്‍, ജനപ്രതിനിധികളായ രഞ്ജിത്ത്, ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അംബിക എന്നിവര്‍ പങ്കെടുത്തു.

Share this story