എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല ആന്വൽ കാബിനറ്റ് സമാപിച്ചു

എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല ആന്വൽ കാബിനറ്റ് സമാപിച്ചു
കുമ്പള: എസ്കെഎസ്എസ്എഫ് കുമ്പള മേഖല വാർഷിക കൗൺസിൽ യോഗം "ആന്വൽ കാബിനറ്റ്" പേരാലിലെ ജി പി എഫ് റിസോർട്ടിൽ സമാപിച്ചു. 2022-24 വർഷത്തെ കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ഒരു വർഷത്തെ പ്രവർത്തനങ്ങളും പദ്ധതികളും വിലയിരുത്തി റിപ്പോർട്ട് അവതരിപ്പിക്കുകയും അടുത്ത ഒരു വർഷത്തേക്കുള്ള പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സുബൈർ നിസാമി കളത്തൂർ ക്ലാസിനു നേതൃത്വം നൽകി.
ദുബായ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഫർഷീദ് പൂക്കട്ട, രാജീവ് ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിയോതെറാപ്പി ബിരുദം നേടിയ ബിലാൽ ആരിക്കാടി, സംസ്ഥാന സർഗ്ഗലയത്തിൽ വിജയം നേടിയ ഹനീഫ് പേരാൽ, ഷക്കീർ ഹുസൈൻ അഷാഫി, അഫ്സൽ കല്ലുരാവി, ഹാഫിള് മുഷ്താഖ്, ഇമാം ഷാഫി അക്കാദമി ഷീ ക്യാമ്പസ് വിദ്യാർത്ഥി യൂണിയൻ, ജില്ലാ മുഷാഅറ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ബംബ്രാണ ദാറുൽ ഉലൂം ദർസ് വിദ്യാർത്ഥികൾ എന്നിവരെ ട്രോഫി നൽകി ആദരിച്ചു. റാസിഖ് ഹുദവി പേരാൽ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹംദുല്ല തങ്ങൾ, നാസർ ഫൈസി, ഹുസൈൻ ഉളുവാർ, മൂസാ നിസാമി, മൂസാ ഫൈസി, അമീർ അശ്ശാഫി, ജലാൽ അസ്ഹരി, ജംഷീർ മൈമൂൻ നഗർ എന്നിവർ സംസാരിച്ചു. ഇല്യാസ് ഹുദവി സ്വാഗതവും ബിലാൽ ആരിക്കാടി നന്ദി പറഞ്ഞു.