കലാലയ ജ്യോതി ശാക്തീകരണ ക്ലാസ്സ് നടത്തി

uygtfdcv

കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ശാക്തീകരണ പരിപാടി 'കലാലയ ജ്യോതി' ക്ലാസ്സ് നടത്തി. രാവണീശ്വരം സ്‌കൂളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി.കുഞ്ഞയിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി.ബാലക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ കടമകളും അവകാശങ്ങളും എന്ന വിഷയത്തെ കുറിച്ച് ശിശുക്ഷേമ സമിതി അംഗം അഡ്വ.എ.ശ്രീജിത്ത് ക്ലാസ്സ് എടുത്തു.സീനിയര്‍ അധ്യാപകന്‍ സി.പ്രവീണ്‍കുമാര്‍ അധ്യാപകരായ കെ.സുഹാസിനി, സി.അനീഷ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ.ജയചന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെസണ്‍ ജോസഫ് നന്ദിയും പറഞ്ഞു.

Share this story