കാലിത്തീറ്റ, പാൽവില ഇൻസെന്റീവ് വിതരണം ഉദ്ഘാടനം ചെയ്തു

google news
uyrs

കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെയും പാൽവില ഇൻസെന്റീവ് വിതരണത്തിന്റെയും ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് 208 ക്ഷീര കർഷകർക്ക് ഏപ്രിൽ, മെയ്, ജൂൺ മാസത്തെ പാൽ വില  ഇൻസെന്റീവ് നൽകിയത്. പ്ലാൻ ഫണ്ടിൽ നിന്നുള്ള 260000 രൂപ വിനിയോഗിച്ച് 188 ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡി നൽകി.

മോനിപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഉഴവൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തംഗം റ്റി.എൻ രാമചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ജസീന്ത പൈലി, ന്യൂജന്റ് ജോസഫ്, റിനി വിൽസൺ, ജിൻസി അനിൽ, ബിനു ജോസഫ്, ഡയറി ഫാം ഇൻസ്ട്രക്ടർ സൗമ്യ സെബാസ്റ്റ്യൻ, മോനിപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘംപ്രസിഡന്റ്  ബേബി  സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Tags