ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഫണ്‍ വിത്ത് ഇംഗ്ലീഷുമായി കേരള കേന്ദ്ര സര്‍വ്വകലാശാല

പെരിയ: വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും ഭാഷാ പഠനത്തില്‍ താത്പര്യം വളര്‍ത്തിയെടുക്കുന്നതിനും ഫണ്‍ വിത്ത് ഇംഗ്ലീഷുമായി കേരള കേന്ദ്ര സര്‍വ്വകലാശാല. സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചാലിങ്കാല്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ പരിപാടിക്ക് തുടക്കമായി. ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് മാസത്തെ പരിശീലനമാണ് നല്‍കുന്നത്.
കഥകളിലൂടെയും കളികളിലൂടെയും ഇംഗ്ലീഷ് പഠിപ്പിക്കും. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ അധ്യക്ഷന്‍ പ്രൊഫ.ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപിക സുചേത, സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ഡോ.ആശ എസ്, ഡോ.വെള്ളിക്കീല്‍ രാഘവന്, ഡോ. ശാലിനി എം, പിടിഎ പ്രസിഡണ്ട് വിജയന് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇംഗ്ലീഷ് വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് പരിശീലനം നല്‍കുന്നത്. മാര്‍ച്ച് 16ന് സമാപിക്കും.