വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ : ഫിക്സേഷന് അനന്തമായി നീളുന്നു

മലപ്പുറം : വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണ് ഫിക്സേഷന് അനന്തമായി നീളുന്നതെന്ന് കെപിഎസ്ടിഎ സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ എല്‍ ഷാജു പറഞ്ഞു. കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ്ദ്ദേഹം. ഉപജില്ല പ്രസിഡന്റ് മുജീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ വി മനോജ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത്. വി, മലപ്പുറം വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ഹാരിസ് ബാബു കെ, സെക്രട്ടറി സജില്‍ കുമാര്‍ ടി വി, സുബോധ് പി ജോസഫ്,ജോര്‍ജുകുട്ടി ജോസഫ്, അബ്ബാസലി, മന്‍സൂര്‍ അലി, രമേശന്, മൊയ്തു,സരിത എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ പ്രസിഡന്റ് റിഹാസ് നടുത്തൊടി സ്വാഗതവും അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് -മുജീബ് റഹ്മാന് ടി, സെക്രട്ടറി - റിഹാസ് നടുത്തൊടി, ട്രഷറര്‍- രമേശന് പി കെ