ഡോ.എലിസബത്ത് മാത്യൂസിനെ ബര്‍ണാര്‍ഡ് ലോണ്‍ സ്‌കോളറായി തെരഞ്ഞെടുത്തു

iyryttredtr

പെരിയ: യുഎസ്എയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നേതൃത്വം നല്‍കുന്ന ബര്‍ണാര്‍ഡ് ലോണ്‍ സ്‌കോളേഴ്‌സ് പ്രോഗ്രാമില്‍ ലോണ്‍ സ്‌കോളറായി കേരള കേന്ദ്ര സര്‍വ്വകലാശാല അധ്യാപികയെ തെരഞ്ഞെടുത്തു. പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എലിസബത്ത് മാത്യൂസിനാണ് ഈ നേട്ടം. ലോക പ്രശസ്ത കാര്‍ഡിയോളജിസ്റ്റായ ഡോ.ബര്‍ണാര്‍ഡ് ലോണിന്റെ സ്മരണക്കായാണ് ബര്‍ണാര്‍ഡ് ലോണ്‍ സ്‌കോളേഴ്‌സ് പ്രോഗ്രാം നടപ്പാക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ കാര്‍ഡിയോവാസ്‌കുലാര്‍ രോഗപ്രതിരോധം ശക്തമാക്കുന്നതിനുള്ള വിദഗ്ധരെ അന്താരാഷ്ട്രതലത്തില്‍ സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

Share this story