ദേവിക ബെന്നിന് ജന്മനാടിൻ്റെ ആദരവ്
Fri, 20 Jan 2023

ഉരുളികുന്നം: കേരളാ സ്കൂൾ കായികമേളയിൽ മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയ ദേവിക ബെന്നിന് ജന്മനാടിൻ്റെ സ്നേഹാദരവ് നൽകി. ഉരുളികുന്നം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജന്മനാടിൻ്റെ ആദരവ് എം എൽ എ ദേവിക ബെന്നിന് സമ്മാനിച്ചു. ഫാ തോമസ് വാലുമ്മേൽ അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജി, എലിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ, ജെയിംസ് ചാക്കോ ജീരകത്തിൽ, യമുന പ്രസാദ്, സോണി കെ സി, ദീപു വി എം, ബിൻസ് തൊടുകയിൽ എന്നിവർ പ്രസംഗിച്ചു.