ഭിന്നശേഷി കലോത്സവം നടത്തി

rersfdv

വയനാട് : വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലോത്സവം വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ ദേവസി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ. ജിനിഷ, മെമ്പര്‍മാരായ വി.എസ് സുജിന, കെ.ആര്‍ ഹേമലത, ഡോളി ജോസ്, മേരിക്കുട്ടി മൈക്കിള്‍, ജോഷി വര്‍ഗ്ഗീസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടിന്റു കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this story