ബി ബി സി ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു
Wed, 25 Jan 2023

മലപ്പുറം : ഗുജറാത്ത് കലാപത്തിന്റെ പശ്ചാതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബി.ബി.സി ഒരുക്കിയ ഇന്ത്യ : ദി മോഡി ക്വസ്റ്റ്യൻ ഡോക്യൂമെന്ററി മലപ്പുറം കുന്നുമ്മലിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു. മലപ്പുറം മണ്ഡലം പ്രസിഡന്റ മുബീൻ മലപ്പുറം, സെക്രട്ടറി ഫഹീം പൂകോട്ടൂർ കമ്മിറ്റി അംഗങ്ങളായ പി കെ ഷബീർ, അൽതാഫ്, തസ്നീം, പി നസീഹ, ഷിറിൻ ചാലിൽ, ഷഹീർ അക്തർ, കെ പി സന, പി സന, ഹിമ തുടങ്ങിയവർ നേതൃത്വം നൽകി.