തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധന വീണ്ടും തുടങ്ങി
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധന വീണ്ടും തുടങ്ങി

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധന പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. ജീവനക്കാരുടെ അപര്യാപ്തത കാരണം രണ്ടുമാസം മുന്‍പാണ് പരിശോധന താത്ക്കാലികമായി നിര്‍ത്തിവച്ചത്.

തലശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ അഡ്മിറ്റാവുന്ന രോഗികള്‍ക്ക് മാത്രമാണ് കൊവിഡ് പരിശോധന നടത്തുന്നത്. മറ്റുള്ളവര്‍ക്കുള്ള കൊവിഡ് പരിശോധന താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്‍ ആര്‍ എച്ച് എമ്മിന്റെ ഭാഗമായുള്ള കൊവിഡ് ബ്രിഗേഡര്‍മാരെ കരാര്‍ അവസാനിപ്പിച്ച് നിന്ന് പിരിച്ചുവിട്ടതോടെ ആശുപത്രിയില്‍ മതിയായ ജീവനക്കാരില്ലായിരുന്നു. ഇതോടെയാണ് പരിശോധന താത്ക്കാലികമായി നിര്‍ത്തിയത്. നിരവധി പേര്‍ ഇതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിയിരുന്നു.

പലരും വലിയ തുക നല്‍കി സ്വകാര്യ ആശുപത്രികളേയും ലാബുകളേയുമാണ് ആശ്രയിച്ചത്. ആശുപത്രിയില്‍ കൊവിഡ് പരിശോധന പുനസ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് അവലോകന യോഗത്തില്‍ പരിശോധന പുനസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി പറഞ്ഞു.

The post തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധന വീണ്ടും തുടങ്ങി first appeared on Keralaonlinenews.

Share this story