കണ്ണൂർ സ്വദേശിനിയായ ഡോക്ടർ ദുബായിയിൽ നിര്യാതയായി

ttrtre

കണ്ണൂർ: കണ്ണൂർ സ്വദേശിനിയായ ഡോക്ടർ ദുബൈയിൽ നിര്യാതയായി. പ്രൈം മെഡിക്കൽ സെന്‍റർ ദുബൈയിലെ ഡോക്ടറായിരുന്ന ഡോ. സുമ രമേശനാണ് (49) ദുബൈയിൽ നിര്യാതയായത് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനിയാണ്. ദുബൈ പ്രൈം മെഡിക്കൽ സെന്‍ററിലെ ഡോക്ടറായ രമേശൻ പെരിങ്ങത്താണ് ഭർത്താവ്. 

മക്കൾ: ദിയ നമ്പ്യാർ, ദർപ്പൻ നമ്പ്യാർ (വിദ്യാർഥികൾ) പിതാവ്​: ഇ.വി. നാരായണൻ. മാതാവ്​: സുഷമാ നാരായണൻ. സഹോദരൻ പ്രവീൺ നാരായണൻ. സംസ്കാരം ദുബൈയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Share this story