ഗ്ലോബൽ പബ്ലിക് സ്‌കൂളിനു ദേശീയ ഗ്രീൻ സർട്ടിഫിക്കറ്റ് സമ്മാനിച്ചു

google news
sag

ഗ്ലോബൽ പബ്ലിക് സ്‌കൂളിനു ദേശീയ ഗ്രീൻ സർട്ടിഫിക്കറ്റ് സമ്മാനിച്ചു

കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്‌കൂളിനു ദേശീയ ഗ്രീൻ സർട്ടിഫിക്കറ്റ് പദ്‌മ പുരസ്‌കാര ജേതാവായ പരിസ്ഥിതി പ്രവർത്തകയും ന്യൂഡൽഹി സെന്റർ ഫോർ സയൻസ് എൻവയൺമെൻറ് (സിഎസ്ഇ) ഡയറക്‌ടർ ജനറലുമായ സുനിത നരെയ്ൻ സമ്മാനിച്ചു. ന്യൂഡൽഹി ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ഗ്രീൻ സ്‌കൂൾസ് കാർണിവലിൽ ഗ്ലോബൽ ദി ഗ്രീൻ സ്‌കൂൾ കോ ഓർഡിനേറ്റർ കുസും റിച്ചാർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ഗ്ലോബൽ പബ്ലിക് സ്‌കൂളിന്റെ പരിസ്ഥിതി സൗഹൃദ - സംരക്ഷണ  സേവനങ്ങളും റിസോഴ്സസ് മാനേജ്‌മെന്റും വിലയിരുത്തിയാണ് സിഎസ്ഇ  ഗ്രീൻ സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഗ്ലോബൽ പബ്ലിക് സ്‌കൂൾ ഈ നേട്ടം കരസ്ഥമാക്കുന്നത്.

വെള്ളം, ഊർജ്ജം, ഭക്ഷണം, മാലിന്യം, ഭൂമി തുടങ്ങി ആറു മേഖലകളിൽ സ്‌കൂൾ സ്വീകരിച്ച  പ്രവർത്തനങ്ങളും സമീപനങ്ങളുമാണ് സിഎസ്ഇ വിശകലനത്തിന് വിധേയമാക്കിയത്.  6 ,7,8 ക്ലാസുകളിലെ വിദ്യാർത്ഥികൾ പരിസ്ഥിതി സൗഹൃദ - സംരക്ഷണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. വൈസ് പ്രിൻസിപ്പാൾ സൂസന്ന സുനിലിന്റെ മേൽനോട്ടത്തിൽ  പരിസ്ഥിതി സൗഹൃദ  പ്രവർത്തനങ്ങൾക്ക് കോ ഓർഡിനേറ്റർ കുസും റിച്ചാർഡ് നേതൃത്വം നൽകി.
 

Tags