എന്റെ കേരളം മൃഗസംരക്ഷണ വകുപ്പ് സ്റ്റാൾ കാണാനെത്തി വനം മന്ത്രിയും വിദേശികളും

google news
sss

തിരുവനന്തപുരം : കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാൾ പ്രധാന ആകർഷണ ഒന്നായി മാറുന്നു. കേരളത്തിൽ നടപ്പിലാക്കാൻ കഴിയുന്ന, ഗുജറാത്തിൽ അമുൽ വിജയകരമായി നടപ്പിലാക്കിയചാണകത്തിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ മാതൃകയും സെൽഫി പോയിന്റും കാണികളുടെ മനം കവരും.

മേള നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ മൃഗസംരക്ഷണ വകുപ്പ് സ്റ്റാൾ സന്ദർശിക്കാൻ വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ എത്തി. വിദേശികൾ ഉൾപ്പെടെയുള്ളവർക്ക്‌ മുന്നിൽ താരങ്ങളായി അലങ്കാരപക്ഷി മൃഗാദികൾ മാറിക്കഴിഞ്ഞു . മെക്സിക്കൻ സ്വദേശി ഇഗ്വാനയാണ് കുട്ടികളുടെ ഇഷ്ടതാരം. ഒന്ന് ഞൊടിച്ചാൽ വലിപ്പചെറുപ്പമില്ലാതെ കൂടെകൂടുന്ന കുഞ്ഞൻ എലി വർഗ്ഗത്തിൽ പെട്ട ഹെഡ് ജോഗ്, ഫാൻസി എലികൾ, ഷോർട് ഹെയർ ഹാംസ്റ്റർ, ഗിർബൽ, അണ്ണാൻ വർഗ്ഗത്തിൽ പെട്ട ഷുഗർ ഗ്ളൈഡറുകളെ കാണാനും ഏറെ പേർ എത്തുന്നുണ്ട്. എല്ലാ ദിവസവും വകുപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും വിജയികൾക്കുള്ള സമ്മാനങ്ങളും മേളയുടെ ഭാഗമായി നൽകുന്നുണ്ട്.

Tags