ഡി.വൈ.എഫ് ഐ കണ്ണൂർ ജില്ലാ സമ്മേളനം സമാപിച്ചു : എം.ഷാജര്‍ സെക്രട്ടറിയായി തുടരും
mshajar

കണ്ണൂര്‍ : പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന്ഡി.വൈ. എഫ്. ഐ  ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.ജില്ല സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്കക്ക് ജില്ല സെക്രട്ടറി എം.ഷാജറും, സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷും മറുപടി പറഞ്ഞു.

55 അംഗ ജില്ല കമ്മറ്റിയേയും 17 അംഗ ജില്ല സെക്രട്ടറിയേറ്റിനേയും 60 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം.വിജിന്‍  ഗ്രീഷ്മ അജയഘോഷ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.പ്രമോഷ് എന്നിവര്‍ സംസാരിച്ചു.

സംഘാടക സമിതി കണ്‍വീനര്‍ എം.ശ്രീരാമന്‍ നന്ദി പറഞ്ഞു.ഭാരവാഹികള്‍:
എം.ഷാജര്‍(സെക്ര), എം.വി.ഷിമ, മുഹമ്മദ് സിറാജ്, പി.എം. അഖില്‍,(ജോ.സെക്ര)  ്രഅഡ്വ.സരിന്‍ ശശി(പ്രസി)  കെ.ജി.ദിലീപ്, അഡ്വ.പി.പി.സിദിന്‍, വി.കെ. നിഷാദ്(വൈസ് പ്രസി)
മുഹമ്മദ് അഫ്‌സല്‍(ട്രഷ)

Share this story