മൊകേരിയില്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്നും ബോംബുകള്‍ പിടികൂടി
bomb123

പാനൂര്‍: പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ മൊകേരിയില്‍ രഹസ്യവിവരമനുസരിച്ച്  പോലീസ് നടത്തിയ  പരിശോധനയില്‍ നാല് നാടന്‍ ബോംബുകള്‍ കണ്ടെത്തി. മൊകേരി കുന്നുമ്മലില്‍ നിന്നാണ് ചൊവ്വാഴ്ച്ച രാവിലെ നടത്തിയ പരിശോധനയില്‍ ബോംബുകള്‍ കണ്ടെത്തിയത്. 

 അബ്ദുള്‍ സമദെന്നയാളുടെ  താമസമില്ലാത്ത വീടിന്റെ അടുക്കള ടെറസില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഒഴിഞ്ഞ ഐസ് ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് പിടികൂടിയ ബോംബുകള്‍. 

സ്ഥലത്തു നിന്നും ചണ നൂലുകള്‍, വെടിമരുന്ന്  തിരി എന്നിവയും പോലീസ് കണ്ടെത്തി. പാനൂര്‍ എസ്. ഐ മനോഹരന്‍,  എസ്. ഐ ബെന്നി മാത്യൂ,  എ. എസ്. ഐ സുജോയ്, ബോംബ് സ്‌ക്വാഡ്  എസ്. ഐബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിമേഷ്, പ്രവീണ്‍  എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Share this story