വ്യാപാരിമിത്ര ആനുകൂല്യ വിതരണവും ചികിത്സാ പദ്ധതി ഉദ്ഘാടനവും മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും

google news
press meet

കണ്ണൂർ :വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വ്യാപാരി സുരക്ഷാ പദ്ധതിയായ വ്യാപാരിമിത്രയിലെ ആനുകൂല്യ വിതരണവും ചികിത്സാ പദ്ധതികളുടെ ഉദ്ഘാടനവും ഫെബ്രുവരി 9ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലൻനിർവഹിക്കുമെന്ന് വ്യാപാരിമിത്ര ചെയർമാൻ പി എം സുഗുണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചേമ്പർ ഓഫ് കോമേർസ് ഹാളിൽ 9 ന് 12 മണിക്ക് നടക്കുന്ന പരിപാടിയിൽ വെച്ച് ചികിത്സാആനുകൂല്യ വിതരണംകെ വി സുമേഷ് എം എൽ എ യും ഐഡി കാർഡ് വിതരണം കോർപറേഷൻ ഡപ്യൂട്ടി മേയർ പി ഇന്ദിരയും നിർവ്വഹിക്കും.

കഴിഞ്ഞ 18 മാസമായി മരണപ്പെട്ടനൂറിലധികം വ്യാപാരി കുടുംബത്തിന് 2 കോടിയിലധികം രൂപ സഹായധനമായി നൽകീട്ടുണ്ടെന്നും വ്യാപാരി മിത്ര അംഗങ്ങൾക്കായി കരൾ ,വൃക്കമാറ്റിവെക്കൽ തുടങ്ങിയ അസുഖബാധിതർക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് രൂപം നൽകിയതായും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ അംഗങ്ങളായി മരണപ്പെട്ടവരുടെ പ്ലസ്ടു വരെ പഠിക്കുന്ന മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിനൽകാനും അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ജില്ലയിലേയുംകേരളത്തിനകത്തും പുറത്തുമായുള്ള ആശുപത്രികളുമായി കൈകോർത്ത് ചികിത്സാ ഇളവ് അനുവദിക്കുന്നതിനുള്ള മറ്റൊരു പദ്ധതിക്കും തുടക്കം കുറിച്ചതായി സുഗുണൻ അറിയിച്ചു.കൺവീനർ കെ വി ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻഎം എ ഹമീദ് ഹാജി,സംസ്ഥാന കമ്മിറ്റി അംഗം കെ പങ്കജാക്ഷി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags