അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

gfhhgjhgh

തളിപ്പറമ്പ : അതിഥി തൊഴിലാളികൾക്ക്  മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു .എക്സൈസ് സർക്കിൾ ഓഫീസ്-തളിപ്പറമ്പ,   കേരള ബാർബർ  ആൻഡ് ബ്യൂട്ടീഷ്യൻ അസോസിയേഷൻ -തളിപ്പറമ്പ  ബ്ലോക്ക്‌, ഗവണ്മെന്റ് താലൂക്ക്  ഹോസ്പിറ്റൽ-തളിപ്പറമ്പ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആണ് ബാർബർ ഷോപ്പ് മേഖലയിൽ തൊഴിലെടുക്കുന്ന അഥിതി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും ലഹരിക്കെതിരെ  ബോധവത്കരണ  ക്ലാസ്സുകളും നടത്തിയത് .    

താലൂക്ക് ഹോസ്പിറ്റൽ RMO  ഡോക്ടർ പ്രവീൺ നേതൃത്വം  നൽകിയ ക്യാമ്പിൽ നൂറോളം  തൊഴിലാളികളെ  പരിശോധിച്ചു. ക്യാമ്പിൽ മലേറിയ ടെസ്റ്റ്‌, ലെപ്രസി സ്ക്രീനിംഗ്, എന്നിവ നടത്തി.രാവിലെ 10 മണിക്ക്  തളിപ്പറമ്പ കെ എസ് ബി എ ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്‌   ശ്രീ.ഇസ്മയിൽ എം വി യുടെ അദ്യക്ഷതയിൽ  തളിപ്പറമ്പ റിക്രീയേഷൻ ക്ലബ്ബിൽ  വെച്ച്  കെ എസ് ബി എ സംസ്ഥാന  സെക്രട്ടറി  ശ്രീ. എൻ. പി രവീന്ദ്രൻ ക്യാമ്പ് ഉൽഘാടനം  ചെയ്തു. 

ytrdf

ക്യാമ്പിൽ എക്സൈസ് പ്രിവന്റീവ്  ഓഫീസർ  അഷറഫ് മലപ്പട്ടം, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ  ശ്രീ. ചെറമ്മൽ പുരുഷോത്തമൻ ( എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്, കണ്ണൂർ ) എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണ  ക്ലാസുകൾ  കൈകാര്യം ചെയ്തു. തുടർന്ന്  തളിപ്പറമ്പ പോലീസ് ഇൻസ്‌പെക്ടർ  ശ്രീ.പ്രജീഷ് എഴോത്ത്  നിയമ ബോധവത്കരണ ക്ലാസ്സ്‌ നടത്തുകയും  ചെയ്തു. 

നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്ത ക്യാമ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ  ബിജു കെ.എൻ താലൂക്ക് സെക്രട്ടറി ശ്രീ. ആർ രവി  സ്വാഗതം പറയുകയും   സി വി പ്രകാശൻ, ടി സിദ്ദിഖ്, ടി ബിജു, നിസ്സാമുദ്ധീൻ, എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു, അബ്ദുൽ ജലീൽ  പ്രസ്തുത ക്യാമ്പിന് നന്ദി അറിയിക്കുകയും ചെയ്തു, സിവിൽ എക്സൈസ് ഓഫീസർമാരായ  വിനേഷ് ടി വി, ശരത്ത്  കെ എന്നിവർ  ഉണ്ടായിരുന്നു.

Share this story