നാഷനൽ എക്സ് സർവീസ് മെൻ കണ്ണൂർ ജില്ലാ സമ്മേളനം മട്ടന്നൂരിൽ

google news
National X Service Men Kannur District Conference at Mattannur

കണ്ണൂർ :നാഷനൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ കെ.പി സെയ്ത് അലവി നഗറിൽ മെയ് അഞ്ച് ആറ് തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക്  എം.ബി ഗോപിനാഥ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ആറിന് രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ, കലക്ടർ അരുൺ വിജയൻ സീനിയർ ഡെപ്യുട്ടി ചെയർമാൻ വി.എസ് ജോൺ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ എൻ. തോമസ് മൈക്കിൾ ചാണ്ടി കൊല്ലിയിൽ കെ.പി ലക്ഷ്മണൻ പുന്നോൽ പി.വി രാജൻ എന്നിവർ പങ്കെടുത്തു.

Tags