
കണ്ണൂര്‍ : കണ്ണൂര്‍ കോര്പ്പറേഷന് ഭറണ സമിതിക്കെതിരെ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന നീക്കത്തിനെതിരെ ശക്തമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ്ജും മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് ഭരണ സമിതി കോര്പ്പറേഷന് ഭരണം ഏറ്റെടുത്ത അന്ന് മുതല്‍ ഭരണസമതിക്കെതിരെ വിവാദങ്ങള്‍ ഉണ്ടാക്കി പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് ടേസ്റ്റി ഹട്ടിന്റെ പേരില്‍ വിവാദം ഉണ്ടാക്കി മേയറെ ഓഫീസിലേക്ക് വരുമ്പോള്‍ കുടുംബശ്രീയുടെ മറവില്‍ പുറമെ നിന്ന് എത്തിയവരും കയ്യേറ്റം ചെയ്യുകയും ഉടുവസ്ത്രം വലിച്ച് കീറാനുള്ള ശ്രമമെന്നും നേതാക്കള്‍ പറഞ്ഞു.
പോലീസ് സംരക്ഷണം തേടി കോര്പ്പറേഷന് അധികാരികള്‍ പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കിയിതിന്റെ അടിസ്ഥാനത്തില്‍ കാലത്ത് തന്നെ പോലീസ് എത്തിയെങ്കിലും വനിതാകളായ കുടുംബശ്രീ പ്രവര്‍ത്തകരെ നേരിടാന്‍ നാമമാത്രമായ വനിതാ പോലീസുമായാണ് എത്തിയത്. മാത്രമല്ല കോര്പ്പറേഷന് ഗെയിറ്റ് പുറമെ നിന്നുള്ളസിപിഎമ്മുകാര്ക്ക് അകത്ത് കടക്കാന്‍ പോലീസ് തന്നെ ഗെയിറ്റ് തുറന്ന് കൊടുക്കുന്ന കാഴ്ചയാണ് കണ്ടത്. സിപിഎമ്മിന് വിടുവേല ചെയ്യുന്ന പണിയെടുക്കുന്ന പോലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും നേതാക്കള്‍ പറഞ്ഞു.