മാണിയൂര്‍ സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്നും വീണുമരിച്ചു

fxcvb

 
മയ്യില്‍:മാണിയൂര്‍ സ്വദേശിയായ യുവാവ് ട്രെയിനില്‍നിന്നും വീണുമരിച്ചു. എര്‍ണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് മാണിയൂര്‍ സ്വദേശിയായ യുവാവ് പട്ടാമ്പിക്കടുത്തുവെച്ച് ട്രെയിനില്‍ നിന്നും വീണത്. മാണിയൂര്‍ വേശാല നെല്ലിയോട്ട് വയലിലെ ചന്ദ്രത്തില്‍ അനിഷാ(32 )ണ് മരിച്ചത്. 

പരേതനായ ഗോവിന്ദന്‍-ദമയന്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : രതീഷ്(ഡ്രൈവര്‍) അഖിലേഷ്(പൊലിസ് എ. ആര്‍ ക്യാംപ് കണ്ണൂര്‍) സംസ്്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കുറ്റിയാട്ടൂര്‍ ശാന്തിവനത്തില്‍ നടക്കും.

Share this story