യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെൻട്രൽ എക്‌സികുട്ടീവ് യോഗം ചേർന്നു

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെൻട്രൽ എക്‌സികുട്ടീവ് യോഗം ചേർന്നു


 മലപ്പുറം :   കോട്ടക്കൽ പല്ലക്ക് റിസോർട്ട് ഓപ്പൺ സ്പെയ്‌സിൽ നടന്ന സെൻട്രൽ എക്‌സികുട്ടീവ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. വരുന്ന ലോക്സഭ ഇലക്ഷന് സജ്ജമാകാനും താഴെ തട്ടിൽ ബൂത്ത് തല പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാനും ജില്ലാ എക്‌സികുട്ടീവ് തീരുമാനിച്ചു.ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ ജില്ലാ തലത്തിൽ ആരംഭിക്കുമെന്നും യോഗത്തിൽ തീരുമാനമായി.

 വനിതാ വിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ തല ചാർജ് ജനറൽ സെക്രട്ടറി ആതിരക്കും,ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കേസ് സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള ലീഗൽ സെല്ലിന്റെ ചാർജ് അഡ്വ പ്രജിത്തിനും നൽകി എക്‌സികുട്ടീവ് തീരുമാനിച്ചു.സെൻട്രൽ എക്‌സികുട്ടീവിന് ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.

 സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഉമറലി കാരെക്കാട്,അനീഷ് കരുളായി,മുഹമ്മദ്‌ പാറയിൽ,ആസാദ് തമ്പാനങ്ങാടി,ജില്ലാ വൈസ് പ്രസിഡന്റുമാരായ നിസാം കരുവാരക്കുണ്ട്,ഷിജി മോൾ കാളികാവ്,അഡ്വ പ്രജിത്,അഡ്വ വിശ്വനാദൻ തുടങ്ങിയവർ സംസാരിച്ചു.

Tags