കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലേയും, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ നികത്തണം : എന്‍ വൈ സി

google news
ssss

മലപ്പുറം: ഇന്‍ന്ത്യന്‍ റെയില്‍വെയിലടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിലും, കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലും  ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തണമെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍, കേരളത്തെ സാമ്പത്തികമായി ഉപരോധം നടത്തി സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നടപടികള്‍ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ എന്‍.വൈ.സി. സംസ്ഥാന പ്രസിഡന്റ് സി.ആര്‍.സജിത്ത് ഉദ്ഘാടനം ചെയ്തു.

എന്‍.വൈ.സി.ജില്ലാ വൈസ്. പ്രസിഡന്റ് വിമല്‍ കീഴാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.സി.പി.ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥന്‍, ഹംസ പാലൂര്‍, ഇ.എ. നാസര്‍, സി.പി.രാധാകൃഷ്ണന്‍, പി.കെ.എം. ഹിബത്തുള്ള, ഷെബിന്‍ തൂത, മുഹമ്മദലി ശിഹാബ്, പി. കുട്ട്യാമു, വി.വി.ഫൈസല്‍, എന്നിവര്‍ പ്രസംഗിച്ചു.
 

Tags