ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തലാക്കിയ നടപടി കാടത്തം : യു ടി യു സി

google news
aaaa

മലപ്പുറം : കേരളത്തിലെ കഴിഞ്ഞകാല സര്‍ക്കാറുകള്‍ തൊഴിലാളി മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി കാടത്തമാണെന്നും എത്രയും വേഗം മുടങ്ങിയ എല്ലാ പെന്‍ഷനുകളും തൊഴിലാളികള്‍ക്ക് നല്‍കണമെന്നും യു ടി  യു സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ആവശ്യപ്പെട്ടു. യു ടി യു സി മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പനയ്ക്കല്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കുരിപ്പുഴ മോഹനന്‍, കാടാമ്പുഴ പി മോഹനന്‍, ജില്ലാ സെക്രട്ടറി എ കെ ഷിബു,  മുഹമ്മദ് ഇസ്ഹാഖ്, സെയ്ത് കൊളത്തൂര്‍, രാജേന്ദ്രന്‍ കാവുങ്ങല്‍, സിയാദ് വേങ്ങര, നിഷാസുന്ദരന്‍, അസീസ് പൂക്കാട്ടിരി, ജയരാജന്‍, സുരേന്ദ്രന്‍ പട്ടാളത്തില്‍, വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി കാടാമ്പുഴ മോഹനന്‍ - പ്രസിഡന്റ്, വാസുദേവന്‍ കെ പി, എസ് മുഹമ്മദ്, കമാല്‍ പുല്ലങ്കോട് - വൈസ് പ്രസിഡന്റുമാര്‍,  മുഹമ്മദ് ഇസ്ഹാഖ് -സെക്രട്ടറി,  എ അസീസ്, സെയ്ത് കൊളത്തൂര്‍ , ഷാഹുല്‍ ഹമീദ്- ജോ സെക്രട്ടറിമാര്‍, കുഞ്ഞി മൊയ്തീന്‍ - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Tags