ദ ജേർണി ടു യെസ്; സാഹിത്യോത്സവ് ശിൽപശാല സംഘടിപ്പിച്ചു

google news
ssss

മഞ്ചേരി: എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി  "ദ ജേർണി ടു യെസ്" ശിൽപശാല സംഘടിപ്പിച്ചു. മഞ്ചേരി ഹികമിയ്യ ഓഡിറ്റോറിയത്തിൽ എസ് എസ് എഫ് ദേശീയ സെക്രട്ടറി സി എൻ ജാഫർ സ്വാദിഖ് ഉദ്ഘാടനം ചെയ്തു. ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, ഡിവിഷൻ സാഹിത്യോത്സവുകളുടെ കർമ പദ്ധതികൾ അവതരിപ്പിച്ചു.

എസ് എസ് എഫ് ജില്ല സെക്രട്ടറി ശഫീഖ് ബുഖാരി മൂത്തേടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ  ടി എം ശുഹൈബ്, മുഷ്താഖ് സഖാഫി, സി പി ഉസാമത്ത്, യൂസുഫലി സഖാഫി, സി കെ അജ്മൽ യാസീൻ, സിറാജുദ്ധീൻ അഹ്സനി, ഫൈസൽ സഖാഫി വിവിധ സെഷനുകളിൽ സംസാരിച്ചു.
 

Tags