സ്റ്റാര്‍സ് മീറ്റ് സംഘടിപ്പിച്ചു

google news
aaa

മലപ്പുറം : ബംഗ്ലൂരില്‍ വെച്ച് നടന്ന നാഷണല്‍ ലെവല്‍ അബാക്കസ് പരീക്ഷയിലും പഞ്ചായത്ത് ലെവല്‍ പരീക്ഷയിലും ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കാനായി മലപ്പുറം ബി സ്മാര്‍ട്ട് അബാക്കസ് സ്റ്റാര്‍സ്മീറ്റ് സംഘടിപ്പിച്ചു. മലപ്പുറത്തു വെച്ച് നടന്ന ചടങ്ങ് പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മലയില്‍ ഹംസ അധ്യക്ഷത വഹിച്ചു.  സൗദ ടീച്ചര്‍ സ്വാഗതം പറഞ്ഞു.  ബി സ്മാര്‍ട്ട് അബാക്കസ് പ്രൊജക്ട് മാനെജര്‍  ഷമീമ പി മുഖ്യ പ്രഭാഷണം നടത്തി.

 മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി,  പെരിന്തല്‍മണ്ണ മുന്‍ എം എല്‍ എ വി ശശികമാര്‍, ടി കെ റഷീദലി,  പുഴക്കാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ്സക്കുട്ടി മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ  സുരേഷ് ബാബു, സഫിയ മുല്ലപ്പള്ളി, ഷഹീദ, പി ടി ഷറഫുദ്ദീന്‍, ഹബീബുള്ള, കൗണ്‍സിലര്‍ അബ്ദുല്‍ ഹമീദ് പരി, ഹാരിസ് ആമിയന്‍ , എം എ ഇ ടി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ മജീദ് മാസ്്റ്റര്‍, സിറാജുദ്ദീന്‍ മാസ്റ്റര്‍, മിറാക്കിള്‍ അക്കാദമി എം ഡി അസ്്ക്കറലി, മൗണ്ട് സ്‌കൂള്‍ എം ഡി നിഷാന്ത് കെ  തുടങ്ങിയവര്‍ സംസാരിച്ചു. ഷഹിദ ടീച്ചര്‍ നന്ദി പറഞ്ഞു.
 

Tags