കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചന: വഴിപാട് ബുക്കിങ്ങിനായി സ്പെഷ്യൽ കൗണ്ടർ
Oct 1, 2024, 23:03 IST
വളാഞ്ചേരി: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 24 മുതൽ 31 വരെ നടക്കുന്ന ഋഗ്വേദ ലക്ഷാർച്ചനയുടെ വഴിപാട് ബുക്കിങ് സ്പെഷ്യൽ കൗണ്ടർ പ്രവർത്തനം തുടങ്ങി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി ബിനേഷ് കുമാർ, ഹൈദ്രാബാദ് സ്വദേശി ഷൈലി ഗോപാൽ എന്ന ഭക്തക്ക് ആദ്യ കൂപ്പൺ നൽകി കൗണ്ടർ പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ ദേവസ്വം മാനേജർ പി കെ രവി, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ തുടങ്ങി ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും പങ്കെടുത്തു.