അൽജാമിഅ ബിരുദദാന സമ്മേളന നഗരിയിൽ സോളിഡാരിറ്റി പവലിയൻ ആരംഭിച്ചു

google news
ddddd


മലപ്പുറം : ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ കോളേജിൽ രണ്ട് ദിവസമായി നടക്കുന്ന ബിരുദദാന സമ്മേളന നഗരിയിൽ സോളിഡാരിറ്റിയുടെ പവലിയൻ ആരംഭിച്ചു.. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ. എം. കെ മുഹമ്മദാലി പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു.

രണ്ട് പതിറ്റാണ്ട് കാലത്തെ ചരിത്രത്തെ അടയാളപെടുത്തുന്നതാണ് പവലിയൻ.സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ.എൻ. വൈസ് പ്രസിഡന്റ്‌ അജ്മൽ കാരക്കുന്ന്. ജില്ലാ സെക്രട്ടറി മാരായ യാസിർ കൊണ്ടോട്ടി സാബിക് വെട്ടം ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ മുഫ്ലിഹ്,ജുനൈദ് എന്നിവർ സംബന്ധിച്ചു

Tags