സോളിഡാരിറ്റി സ്ഥാപക ദിനം: പി മുജീബ് റഹ്മാൻ പതാക ഉയർത്തി

google news
ssss

മമ്പാട് : "അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ" എന്ന തലക്കെട്ടിൽ  ആചരിക്കുന്ന സോളിഡാരിറ്റിയുടെ 21ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ മമ്പാട് സംഘടിപ്പിച്ചു. സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡന്റും ജമാഅത്തെ ഇസ് ലാമി കേരള അമീറുമായ മുജീബ്റഹ്മാൻ മമ്പാട് പതാക ഉയർത്തി.

സ്ഥാപക ദിനാചരണ പ്രോഗ്രാമിന് ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ഷമീം അഹ്സൻ സ്വാഗതം പറഞ്ഞു. പ്രവർത്തകർ പ്രതിജ്ഞ ചൊല്ലുകയും മധുര വിതരണം നടത്തുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾ സ്ഥാപക ദിനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

Tags