ഷോര്‍ട്ട് ഫിലീം അവാര്‍ഡ് സമ്മാനിച്ചു
Sep 9, 2024, 14:30 IST
മലപ്പുറം :മലപ്പുറത്തെ മിഥുനം പബ്ലിക്കേഷന്‍സ് ഇത്തിരി നേരത്തിന്റെ ഭരത് ഗോപി ഷോര്‍ട്ട് ഫിലിം പുരസ്‌ക്കാരം കഥാകൃത്തും സംവിധായകനുമായ പ്രമോദ് മണ്ണില്‍തൊടി സംവിധായകന്‍ പക്കര്‍ എളവള്ളിയ്ക്ക് സമ്മാനിച്ചു .ധനം എന്ന ഷോര്‍ട്ട് ഫിലിമിനാണ് പുരസ്‌ക്കാരം .സമൂഹത്തിലെ മൂല്യച്ഛുതികള്‍ വെളിപ്പെടുത്തുന്നതാണ് ഈ ചിത്രമെന്ന് ജൂറി കമ്മറ്റി പറഞ്ഞു .മലപ്പുറം കോട്ടക്കുന്ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കവി ജി.കെ അദ്ധ്യക്ഷത വഹിച്ചു .കഥാകൃത്ത് സുരേഷ് തെക്കീട്ടില്‍ ,കവി വിഷ്ണുനാരായണന്‍ ,ഗാനരചയിതാവ് കുഞ്ഞുമൊയ്തീന്‍ കുട്ടി ,ഗായകന്‍ ശിവദാസ് വാര്യര്‍ ,കവി മുരളീധര്‍ കൊല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു .പ്രദീപ് മുണ്ടുപറമ്പ് സ്വാഗതവും സംവിധായകന്‍ സുധീര്‍ ബാബു വെങ്കിട്ട നന്ദിയും പറഞ്ഞു .