യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയിൽ ശാന്തിഭവനം ശിശു പരിപാലന കേന്ദ്രത്തിലെ കുരുന്നുകൾക്ക് പഠന കിറ്റുകൾ നൽകി

google news
sss

മലപ്പുറം : ജൂൺ 3 ന് അധ്യയന വർഷം തുടങ്ങുമ്പോൾ രണ്ടത്താണി ശാന്തിഭവൻ ശിശു പരിപാലന കേന്ദ്രത്തിലെ കുരുന്നുകൾക്ക് സന്തോഷത്തോടെ സ്‌കൂളുകളിലെത്താം. ശാന്തിഭവനിൽ നിന്നും അംഗൻവാടി മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും യൂത്ത് കോൺഗ്രസിന്റെ കാരുണ്യ സന്നദ്ധ സേവന പദ്ധതിയായ യൂത്ത് കെയർ വഴി പഠന കിറ്റുകൾ നൽകി.സ്കൂൾ ബാഗുകൾ,കുടകൾ,നോട്ട് ബുക്കുകൾ,മറ്റ് പഠന സാമഗ്രികൾ എന്നിവ അടങ്ങിയതായിരുന്നു പഠന കിറ്റ്. 

മാതാവിന്റെയും പിതാവിന്റെയും സംരക്ഷണം ലഭിക്കാതെ പോയ കുരുന്നുകളെ സംരക്ഷിക്കുന്നതിന് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് രണ്ടത്താണി ശാന്തി ഭവനം. വിവിധ കാരണങ്ങളാൽ അനാഥമാക്കപ്പെട്ട നൂറിലധികം കുട്ടികളെയാണ് ഇവിടെ സംരക്ഷിച്ചു വരുന്നത്.ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടികൾ മുതൽ കൗമാര പ്രായക്കാർ വരെയുള്ളവർ ഇവിടെയുണ്ട്. 
ഇവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പിന്തുണ നൽകി കൊണ്ടാണ് കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത്കോൺഗ്രസ്‌ കമ്മിറ്റി യൂത്ത് കെയർ പദ്ധതിയിലൂടെ പഠന കിറ്റുകൾ കൈമാറിയത്. 

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ വി.എസ് ജോയ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്നൗ ഫൽ പാലാറ അധ്യക്ഷനായി .യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കെയർ സ്റ്റേറ്റ് ഇൻചാർജുമായ ഉമറലി കരേക്കാട്,കെ.പി.സി.സി മെമ്പർ വി.മധുസൂദനൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ,നൗഫൽ പാലാറ,വിനു പുല്ലാനൂർ,വി.കെ ഷഫീഖ് മാസ്റ്റർ,സജിത നന്നേങ്ങാടൻ,രതീഷ് പൊട്ടൻചോല,നൗഷാദ് വെട്ടിക്കാടൻ,മൂർക്കത്ത് നാസർ മാസ്റ്റർ,അബ്ദു തെക്കരകത്ത്,ശരീഫ് മാട്ടിൽ,ടി.അബ്ദു റഹ്‌മാൻ മാസ്റ്റർ,ബഷീർ വി പി, ജാസിർ പതിയിൽ,അസ്ഹറുദ്ധീൻ,അജീഷ് പട്ടേരി,ആരിഫ് മങ്ങാടൻ,സലാം പാഴൂർ,ഫാസിൽ പി സമദ്,തുടങ്ങിയവർ പങ്കെടുത്തു.

Tags